വിവാഹിതയായ കാമുകിയെ രാത്രിയില്‍ കാണാനെത്തിയ കാമുകനെ ബന്ധുക്കള്‍ അടിച്ച് കൊലപ്പെടുത്തി

ബീഹാര്‍: വിവാഹിതയായ കാമുകിയെ കാണാന്‍ രാത്രി എത്തിയ കാമുകനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. 23 കാരനായ ബാദല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. കാജല്‍ കുമാരി എന്ന യുവതിയുമായി 23 കാരന്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനിടെ യുവതി മറ്റൊരാളെ വിവാഹം കഴിക്കുകയും ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടാവുകയും ചെയ്തു. അടുത്തിടെ ഭര്‍ത്താവുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ വീട്ടിലെത്തിയതാണ് യുവതി. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ മോത്തിഹാരിയിലെ ജഖ്ര ഗ്രാമവാസിയാണ് മരിച്ച ബാദല്‍ സിംഗ്.

യുവതി സ്വന്തം വീട്ടിലെത്തിയതറിഞ്ഞ് രാത്രി വൈകിയാണ് ബാദല്‍ അവിടെ എത്തുന്നത്. ഇത് കാണാനിടയായ കുടുംബാംഗങ്ങള്‍ ബാദലിനെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാദലിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കേസുമായി ബന്ധപ്പെട്ട് കാജല്‍ കുമാരിയെയും അമ്മയെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു. ബാദലിനെ മര്‍ദ്ദിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണ വ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; കൊള്ളസംഘം രക്ഷപ്പെട്ടത് പെര്‍ള ചെക്ക്‌ പോസ്റ്റ്‌ വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ
Scroll to top

You cannot copy content of this page