കൊല്ലപ്പെട്ട ബി.കെ. സുരേഷിന് നാടിന്റെ അന്തിമോപചാരം

കാസർകോട്:കുമ്പഡാജെ ബദ്രകുഡ്‌ലു സ്വദേശിയും എസ് സി മോർച്ച കാസർകോട് ജില്ലാ കമ്മിറ്റി അംഗവും എസ് സി മോർച്ച ബദിയടുക്ക മണ്ഡലം മുൻ പ്രസിഡൻ്റുമായ ബി.കെ. സുരേഷിന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബിജെപി ജില്ലാ കമ്മിറ്റി അന്തിമോപചാരമർപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് അശ്വിനി എംഎൽ, ദേശീയ കൗൺസിൽ അംഗം എം സഞ്ജീവ ഷെട്ടി, ആർ.എസ്.എസ്. കാസർകോട് ജില്ലാ സംഘചാലക് പ്രഭാകരൻ , ജില്ലാ കാര്യവാഹ് പവിത്രൻ കെകെ പുറം, ബിജെപി മേഖല ജനറൽ സെക്രട്ടറി സുധാമ ഗോഡാഡ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുനിൽ പി.ആർ, മനുലാൽ മേലത്ത്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ശിവകൃഷ്ണ ഭട്ട്, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, ബിജെപി ബദിയടുക്ക മണ്ഡലം പ്രസിഡൻ്റ് എം. ഗോപാലകൃഷ്ണൻ, ജന .സെക്രട്ടറി രവീന്ദ്ര റൈ ഗോസാഡ, ശ്രീധര ബെള്ളൂർ, മുളിയാർ മണ്ഡലം ജന. സെക്രട്ടറി ജയകുമാർ , കുമ്പടാജ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ശശിധര തെക്കേമൂല, ജനറൽ സെക്രട്ടറി പ്രമോദ് ഭണ്ഡാരി, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യശോദ എൻ, കാറടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വസന്ത കെ. അന്തിമോപചാരം അർപ്പിച്ചു. കുമ്പടാജെ പഞ്ചായത്തിലെ മാർപ്പനടുക്കയിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ നാനാതുറകളിൽ നിന്നുള്ള ആളുകളും അന്തിമോപചാരം അർപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page