ആഹ്ലാദ പ്രകടനത്തിനിടയില്‍ പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരന്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനു പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് ഒന്‍പതു വയസുകാരന്‍ മരിച്ചു. അഴീക്കോട്, പുന്നക്കപ്പാറയില്‍ കുഞ്ഞി കിഴക്കയില്‍ വീട്ടില്‍ അമാന്‍ (9) ആണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
വി ഡി എസ് സര്‍ക്കാര്‍ അധികാരമേറ്റതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പുണ്ണാക്കപ്പാറ കോൺസ് ഓഫീസ് പരിസരത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ച് പ്രകടനം നടത്തിയിരുന്നു.
ബാക്കിവന്ന പടക്കങ്ങള്‍ ഓഫീസിനു സമീപത്താണ് സൂക്ഷിച്ചിരുന്നത്. ഇവിടെ എത്തിയ കുട്ടികള്‍ പടക്കം തീകൊളുത്തി എറിയുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അമാന്റെ കഴുത്തിലാണ് പടക്കം പതിച്ചത്. ഗുരുതരമായി പരിക്കേറ്റ അമാനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഴീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page