കാസര്‍കോട്: പോക്‌സോ കേസിലെ പിടികിട്ടാപ്പുള്ളിയെ കുമ്പള പൊലീസ് കര്‍ണ്ണാടകയില്‍ പിടികൂടി.
കര്‍ണ്ണാടക ഷിമോഗയിലെ ഹലീസ് നായക് (45)ആണ് അറസ്റ്റിലായത്. കുമ്പള എസ്‌ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍, സിവില്‍ പൊലീസുകാരായ കിഷോര്‍, പ്രശാന്ത് എന്നിവര്‍ കര്‍ണ്ണാടകയിലെ ഷിമോഗയില്‍ നിന്നാണ് ഹലീസ് നായക്കിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. 2019ല്‍ ആണ് ഹലീസ് പോക്‌സോ കേസില്‍ പ്രതിയായത്. അന്നു കുമ്പള മുട്ടത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായിരുന്നു ഇയാള്‍. കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങുകയും വിചാരണക്കിടയില്‍ മുങ്ങുകയുമായിരുന്നു. തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.







