ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ലഹരി വില്‍പന: 89 ഗ്രാം എം.ഡി.എം.എയുമായി 3പേര്‍ അറസ്റ്റില്‍

മലപ്പുറം: ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ 89 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഊരകം പുത്തന്‍പീടികയിലെ ഉസ്മാന്‍ (28), മൊറയൂര്‍ സ്വദേശി ഫിറോസ് (38), വേങ്ങരയിലെ അഷ്റഫ്(37) എന്നിവരാണ് അറസ്റ്റിലായത്.

നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വില്‍പ്പനക്കായി എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത്, അറസ്റ്റിലായ അഷ്‌റഫിന്റെ പേരില്‍ മൂന്ന് മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഡാന്‍സാഫ് സംഘത്തിലെ എസ്.ഐ വിഷ്ണു, ബിജു, മുഹമ്മദ് സലീം, ജസീര്‍, രജിത്ത്, കോട്ടക്കല്‍ എ.എസ്.ഐ രാമദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ എക്‌സൈസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page