കാസര്‍കോട്: കുത്തേറ്റ പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉളിയത്തടുക്ക, ആസാദ് നഗറിലെ ഇര്‍ഫാന്‍ (25) എന്നയാള്‍ക്കാണ് കുത്തേറ്റത്. ഇയാളെ ആദ്യം നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പരിക്കു ഗുരുതരമായതിനാല്‍ പിന്നീട് ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി 9.30മണിയോടെയാണ് സംഭവം. നിസാര പ്രശ്‌നത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ അഫ്‌സല്‍ എന്നയാളുടെ നേതൃത്വത്തില്‍ മൂന്നോളം പേര്‍ ചേര്‍ന്നാണ് അക്രമിച്ചതെന്നു പറയുന്നു. അക്രമി സംഘത്തില്‍ ഉണ്ടായ ഒരാള്‍ക്കും പരിക്കേറ്റതായി പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.







