എസ് എസ് എൽ സി: മൊഗ്രാലിന് 2 ഫുൾ എ- പ്ലസ്

കുമ്പള : എസ്എസ്എൽസി പരീക്ഷയിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ- പ്ലസ് ലഭിച്ചു.
മൊഗ്രാൽ കടവത്ത് സ്വദേശി മജീദ് ഫുജൈറ യു ടെ മകൾ ആസിയത്ത് ഷഹാന, കെഎസ്ആർടിസി ജീവനക്കാരൻ ഷംസുദ്ദീന്റെ മകൾ
നിദ ഫാത്തിമ എന്നിവർക്കാണ് മുഴുവൻ വിഷയങ്ങളിലും എ- പ്ലസ് ലഭിച്ചത്..

വിജയികളെ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചു.
പ്രസിഡണ്ട് സിദ്ദിഖ് റഹ്മാൻ, ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ അൻവർ, മുഹമ്മദ് അബ്കോ, എം.എ മൂസ, റിയാസ് കരീം എന്നിവർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page