മഞ്ചേശ്വരം, തൂമിനാട്ട് സംഘട്ടനം; പൊലീസിനെ കണ്ട് ഓടിയ യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൂമിനാട്ട് ഒരു സംഘം യുവാക്കള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ സംഘം ഓടിരക്ഷപ്പെട്ടു. രണ്ടു പേരെ പൊലീസ് പിന്തുടർന്ന് ഓടിച്ചിട്ട് പിടികൂടി മുന്‍കരുതലായി അറസ്റ്റു ചെയ്തു. ഉദ്യാവര്‍, ബല്ലങ്കോട് ന്യൂ ഹൗസിലെ സയ്യിദ് അമീന്‍ (19), ബങ്കര മഞ്ചേശ്വരം, റഹ്‌മത്ത് നഗര്‍ അഷ്ഫാഖ് മന്‍സിലിലെ മുഹമ്മദ് അഷ്ഫാഖ് (18) എന്നിവരെയാണ് എസ്‌ഐ കെആര്‍ ഉമേഷും സംഘവും പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ തൂമിനാട്ടിലാണ് കേസിനാസ്പദമായ സംഭവം. ഒരു സംഘം യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയത്.
പൊലീസിനെ കണ്ടതോടെ യുവാക്കള്‍ ചിതറിയോടി. ഇവരില്‍ രണ്ട് പേരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വീണ്ടും സംഘര്‍ഷത്തിനു ഇടയാക്കുമെന്ന് കരുതിയാണ് ഇരുവരെയും മുന്‍ കരുതലായി അറസ്റ്റു ചെയ്തതെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page