കണ്ണൂര്‍: വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണ് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ആലക്കോട് നടുവില്‍ കുടിയാന്‍മല മുന്നൂര്‍കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാനാണ്(72) മരിച്ചത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
മെയ് ഒമ്പതിന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വീടിന്റെ രണ്ടാം നിലയുടെ മുകളിലെ ചിമ്മിനിയില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിലേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വയോധികന ചികിത്സയ്ക്കിടെ ഇന്നലെ രാത്രിയാണ് മരിച്ചത്. സോജിയാണ് മരിച്ച ബാബു ചെറിയാന്റെ ഭാര്യ. ഡോണും ഹെഗനയും മക്കളാണ്. മരുമക്കള്‍: ആര്യ, വിപിന്‍.







