സ്ത്രീകള്‍ക്കു സൗജന്യയാത്ര: കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ റോഡ് ഉപരോധിച്ച ബിജെപി ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ റോഡ് ഉപരോധിച്ചതിന് പൊലീസ് സ്വമേധയാ കേസെടുത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി, ബളാലിലെ രമണി, മൊഗ്രാല്‍പുത്തൂര്‍, മജലിലെ പ്രമീള എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 25 പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നു. ഇതു നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് എംഎല്‍ അശ്വിനിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page