കാടും കാട്ടരുവിയും തൊട്ടറിഞ്ഞ് ബാലവേദി കുട്ടികള്‍;സര്‍വ്വോദയ വായനശാല വനയാത്ര നടത്തി

കാസർകോട്: കാനത്തൂർ സര്‍വ്വോദയ വായനശാല വായനാക്കളരിയുടെ ഭാഗമായി ബാലവേദി കുട്ടികള്‍ക്ക് വനയാത്ര ഒരുക്കി. യാത്രക്ക് കാനത്തൂര്‍ വന സംരക്ഷണ സമിതി നേൃത്വം നല്‍കി. കാടും കാട്ടരുവിയും എന്ന വിഷയത്തില്‍ ആസ്പദമാക്കിയുള്ള യാത്ര ചമ്പിലാംകൈയില്‍ നിന്ന് ആരംഭിച്ചു ചൊട്ടയിൽ സമാപിച്ചു. യാത്രയ്ക്കിടയിൽ കാറഡുക്ക വനംവകുപ്പ് അധികൃതര്‍ മരങ്ങളെകുറിച്ചും മൃഗങ്ങളെക്കുറിച്ചും പക്ഷികളെ കുറിച്ചും ക്ലാസെടുത്തു. യാത്രയില്‍ വിവിധ തരം പാമ്പുകളെ കുട്ടികള്‍ കാണുകയും അവയെ കുറിച്ച് അധികൃതര്‍ വിവരിച്ചു നല്‍കുകയും ചെയ്തു. യാത്ര വനസംരക്ഷണ സമിതി സെക്രട്ടറി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സര്‍വ്വോദയ വായനശാല പ്രസിഡന്‍റ് ടി ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ് എം രാഘവന്‍ നായര്‍ നന്ദിയും പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരായ യൂസഫ് എം കെ, അനൂപ് കെ ജി, ജയപ്രകാശ്, ഒ ജെ, അര്‍ജുന്‍ യു ജെ, ധനേഷ് എം, വനസംരക്ഷണ സമിതി പ്രസിഡന്‍റ് കൃഷ്ണരാജ്, കുമാരന്‍ കുണ്ടൂച്ചി, അനന്തന്‍ ചേടിക്കാല്‍, ഗോപിനാഥന്‍ നായര്‍ കുണ്ടൂച്ചി, ഷാഫി, രാമപ്രസാദ് കെ, നവീന്‍ രാജ്, ശ്രുതീഷ് കോളിയടുക്കം, രാജ്കുമാര്‍ പയോലം, പവിത്രന്‍ കെ പി നേതൃത്വം യാത്രക്ക് നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page