പെരിയ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശാശ്വത പരിഹാരം കാണണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കാസർകോട്: പെരിയ ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പെരിയ – ഒടയംചാൽ റോഡിന് ഓവുചാൽ നിർമ്മിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സർവീസ് റോഡിൻ്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പെരിയ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. തകരാറിലായി കിടക്കുന്നഉയരവിളക്ക് പ്രവർത്തന സജ്ജമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട്
കെ അഹമ്മദ് ഷെരിഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഇ.നാരായണൻ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ മാഹിൻ കോളിക്കര,ജില്ലാ സെക്രട്ടറി കുഞ്ഞിരാമൻ ആകാശ്, ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി. അബ്ദുൾ സത്താർ, കെ.വി. ബാലകൃഷ്‌ണൻ, സിമൻ്റ് ഡിലേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അബ്ദുള്ളാ ഷാഫി, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എൻ. സുരേഷ്കുമാർ, വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ബേബി മധു, യൂണിറ്റ് ജോ: സെക്രട്ടറി ബാബു എം.വി , വൈസ്പ്രസിസണ്ട് രാജൻ മാരുതി , ട്രഷറർ എം.വി.സുഗത കുമാർ , യൂണിറ്റ് ജനറൽ സെക്രട്ടറി കെ.രമേശ് കുമാർ, ജോ: സെക്രട്ടറി
എം. ടി. കലാധരൻ സംസാരിച്ചു. ഭാരവാഹികൾ:
ഇ. നാരായണൻ (പ്രസി ),കെ.രമേശ് കുമാർ ( സെക്രട്ടറി ) എം.വി. സുഗത കുമാർ (ട്രഷറർ )
കുഞ്ഞിരാമൻ ആകാശ്,
കെ. പി.അബ്‌ദുൾസത്താർ
(ജില്ലാ കൗൺസിൽ അംഗങ്ങൾ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page