പരപ്പ സ്വദേശി കോട്ടയത്ത് വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട്, പരപ്പ സ്വദേശി കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പരപ്പയിലെ അനന്തന്റെയും കോട്ടയം കറുകച്ചാലിലെ രതിയുടെയും മകനായ അഖില്‍ ആനന്ദ് (28) ആണ് മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടിക്കു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം.കുറച്ചു കാലമായി കോട്ടയത്ത് താമസിച്ചു വരുന്ന അഖില്‍ രണ്ടാഴ്ച മുമ്പാണ് പരപ്പയില്‍ വന്ന് മടങ്ങിയത്. ഭാര്യ: അമൃത (നഴ്‌സ് കുവൈറ്റ്). സഹോദരി: ആതിര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page