കാസര്‍കോട്: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് പൊളിച്ചു മാറ്റിയ കുമ്പള ബസ് സ്റ്റാന്റിനു പകരം നിര്‍മ്മിക്കുന്ന പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിനു വീണ്ടും ജീവന്‍ വയ്ക്കുന്നു. നിര്‍മ്മാണത്തിനു തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി എഞ്ചിനീയര്‍ സ്ഥലം സന്ദര്‍ശിച്ചു. നാലുനില കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളത്. ഗ്രൗണ്ട് ഫ്‌ളോറില്‍ വാഹന പാര്‍ക്കിംഗും സാനിറ്ററി സൗകര്യങ്ങളുമാണ് പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നും രണ്ടും നിലകളില്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളായിരിക്കും. നാലാം നിലയില്‍ 500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന കോണ്‍ഫറന്‍സ് ഹാളുമാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുല്‍ ഖാദര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ആരിഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംപി ഖാലിദ് എന്നിവരും എഞ്ചിനീയര്‍ക്കൊപ്പം ഉണ്ടായിരുന്നു.






