കുമ്പളയില്‍ വീണ്ടും ബാറ്ററി മോഷണം; നിര്‍ത്തിയിട്ട മൂന്നു ലോറികളുടെ ബാറ്ററി അഴിച്ചു കൊണ്ടുപോയി, മോഷ്ടാക്കള്‍ എത്തിയത് ചുവന്ന നിറത്തിലുള്ള കാറിലാണെന്നു സംശയം

കാസര്‍കോട്: കുമ്പളയില്‍ വീണ്ടും ബാറ്ററി മോഷണം. നിര്‍ത്തിയിട്ട മൂന്നു ലോറികളുടെ ബാറ്ററികള്‍ മോഷണം പോയി. നാരായണ മംഗലത്ത് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികളുടെ ബാറ്ററികളാണ് മോഷണം പോയത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ അഞ്ചു ലോറികളുടെ ബാറ്ററികളാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. ആദ്യം ഭാസ്‌ക്കര നഗറിലും പിന്നീട് നായ്ക്കാപ്പിലുമാണ് മോഷണം നടന്നത്. സംഭവത്തില്‍ ഒരു കേസാണ് കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വിവിധ സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. ചുവന്ന നിറത്തിലുള്ള കാറിലെത്തിയവരാണ് അഞ്ചു മോഷണങ്ങള്‍ക്കും പിന്നിലെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page