കാസര്‍കോട്: ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. കുമ്പള, താഴെകൊടിയമ്മയിലാണ് സംഭവം. ശക്തമായ കാറ്റില്‍ റോഡരുകിലെ കൂറ്റന്‍ കാറ്റാടി മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഇതോടെ രണ്ടു വൈദ്യുതി തൂണുകള്‍ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.







