ഇടിമിന്നല്‍: ഉപ്പള, കൃഷ്ണ നഗറില്‍ ഒരേ വളപ്പിലെ നാലു വീടുകള്‍ക്കു നാശം, ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

കാസര്‍കോട്: ചൊവ്വാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ ഒരു വളപ്പിലെ നാലു വീടുകള്‍ക്കു നാശം. ഭാസ്‌ക്കര കൊണ്ടയൂർ, സഹോദരങ്ങളായ പ്രഭാകര, സുകുമാര, മാധവ എന്നിവരുടെ വീടുകള്‍ക്കാണ് നാശം ഉണ്ടായത്. ഭാസ്‌ക്കരന്റെ ഇരുനില വീടിന്റെ മുകള്‍ നിലയിലെ ചുമര്‍ ഇടിമിന്നലേറ്റ് ദ്വാരം വീണു. വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഗൃഹോപകരണങ്ങള്‍ക്കും നാശം ഉണ്ടായി. മറ്റു മൂന്നു വീടുകളിലും ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page