ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി; വിജയ് യുടെ ജ്യോതിഷിയുടെ നിയമനം റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ ജ്യോതിഷിയുടെ ഓഫീസ് നിയമനം റദ്ദാക്കി. ജ്യോതിഷിയെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമസഭയിലും ഇതുസംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ അന്തവിശ്വാസം പിന്തുടരുന്നത് ശരിയല്ലെന്ന വിമര്‍ശനം സഭയില്‍ നിന്ന് തന്നെ ഉയര്‍ന്നു. അന്തവിശ്വാസത്തെ എതിര്‍ക്കുന്ന ഒരു ബില്‍ പാസ്സാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു.

ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തിയിരുന്നു. ഇതിന് പിന്നാലെ പുനാരാലോചന നടത്താമെന്ന് വിജയ് സഭയില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് തിരുമാനം. ഉത്തരവ് തിരുത്തിയതായി മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് വിജയ് തന്റെ വിജയം പ്രവചിച്ച ജ്യോതിഷിക്ക് നിയമനം നല്‍കി ഉത്തരവിറക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാലിക്കടവ് എംഡിഎംഎ കടത്ത് കേസില്‍ മുഖ്യപ്രതിയായ അമ്പലത്തറ സ്വദേശി പിടിയില്‍; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, പ്രതികള്‍ക്കായി ഹാജരായത് കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍
Scroll to top

You cannot copy content of this page