തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് സംവിധാനവും, നീലേശ്വരം മാർക്കറ്റ് ജംഗഷനിൽ ആകാശ പാതയും വേണം:ബ്ലഡ് ഡോണേഴ്സ് കേരള-കാസർകോട് ജില്ലാ കമ്മിറ്റി

കാസർകോട് : ജില്ലയിൽ നിലവിലുള്ള രണ്ട് ബ്ലഡ് ബാങ്കുകൾ രക്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ തൃക്കരിപ്പൂർ താലൂക്ക് ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്ക് സംവിധാനമേർപ്പെടുത്തണമെന്നു ബ്ലഡ്‌ ഡോണേഴ്സ് കേരള- കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നീലേശ്വരം മാർക്കറ്റ് ജംഗഷനിൽ ആകാശ പാത നിർമ്മിക്കണമെന്നു യോഗം ആവശ്യമുന്നയിച്ചു. ബ്ലഡ് ഡൊണേഴ്സ് കേരള ജില്ലാ ഭാരവാഹികളായിമനോജ് (പ്രസി), അനിൽകുമാർ ചീമേനി, അനിത രാജ്, ജയൻ ചെറുവത്തൂർ (വൈ:പ്രസി), ഷെരീഫ് മാടാപ്പുറം (ജന.സെക്ര.), ബി.സി. യാസർ, ഹെന രതീഷ്, റോഹിത് മനോജ് (ജോ: സെക്ര), :അജിത് കുമാർ. കെ.എം (ട്രഷ)എന്നിവരെ തിരഞ്ഞെടുത്തു.സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് നബീൽ ബാബു ഉദ്ഘാടനം ചെയ്തു. ഗംഗൻ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. ഷെരീഫ് മാടപ്പുറം, ജുനൈദ് നടുവെട്ടം,മനോജ്‌ നീരടിൽ, രതീഷ് പള്ളിക്കര, ജയൻ ചെറുവത്തൂർ,ഷോണി കെ.ജോർജ്, ആശ ബിന്ദി, മറിയംബീവി,അജിത് ചെറുവത്തൂർ, ഷിബു. ഐ.വി, പ്രീതി ചെറുവത്തൂർ, വിനോദ് കുമാർ.കെ,സുധി.എം പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page