പനയാലില്‍ പൊതു സ്ഥലത്തെ നൂറോളം മരങ്ങള്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റിയ നിലയില്‍

കാസര്‍കോട്: ബേക്കല്‍ |പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാലില്‍ പൊതുമരാമത്ത് റോഡരുകിലെ നൂറോളം മരങ്ങള്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റി. പെരിയാട്ടടുക്കം – ബേക്കൽ റോഡിലെ പനയാൽ പള്ളാര ത്താണ് സംഭവം.ബുധനാഴ്ച രാവിലെയോടെയാണ് മരങ്ങൾ നശിപ്പിച്ച കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായും പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വമേധയും നട്ടുവളര്‍ത്തിയ മരങ്ങളാണ് ഒരൊറ്റ രാത്രി കൊണ്ട് പിഴുതുനശിപ്പിച്ചത്. മഹാഗണി, നാട്ടുമാവുകള്‍, പുന്ന തുടങ്ങിയ മരങ്ങളാണ് നശിപ്പിച്ചത്. റോഡിനു സമാന്തരമായി 50മീറ്റര്‍ നീളത്തിലും അഞ്ചുമീറ്റര്‍ വീതിയുമുള്ള സ്ഥലത്തെ നൂറോളം മരങ്ങളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവിടെ റോഡരുകിൽ ഉണ്ടായിരുന്ന പുരാവസ്തുവായ ചുമടുതാങ്ങിയും കാണാനില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page