സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എ.സി പൊട്ടിത്തെറിച്ചു; 2 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം. എ.സിയില്‍ ഗ്യാസ് നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഗ്യാസ് ടാങ്കര്‍ പിടിച്ചിരുന്ന ആള്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഓടയിലേക്ക് തെറിച്ചുവീണു. പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും മറ്റ് ഭാഗങ്ങളും തകര്‍ന്നു.

മുറിക്ക് പുറത്ത് ജോലി ചെയ്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മുറിയില്‍ കേടുപാടുകള്‍ സംഭവിക്കുകയും എ.സി പൊട്ടിച്ചിതറുകയും ചെയ്തു. സംഭവ സമയത്ത് ഒരു ജീവനക്കാരന്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page