കൊച്ചി: മുത്തച്ഛനോടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരന്‍ ലോറിയിടിച്ച് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് കളമശ്ശേരി ദേശീയപാതയിലാണ് അപകടം. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ബന്ധുവീട്ടില്‍ പോകുകയായിരുന്നു കുട്ടി. വഴിമധ്യേ ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുട്ടി അതുവഴി വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശിക്കും നിസ്സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







