നീലേശ്വരം, ചാത്തമത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം

കാസര്‍കോട്: നീലേശ്വരം, ചാത്തമത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചുള്ളിക്കാട്ടെ രാഘവന്‍-കെ വി വസുമതി ദമ്പതികളുടെ മകന്‍ കെ .ഷിനോയ് (41) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കരുവന്തല റോഡിലെ ചാത്തമത്താണ് അപകടം. റോഡില്‍ നിന്നു സ്‌കൂട്ടര്‍ താഴ്ച്ചയിലേയ്ക്ക് മറിയുകയായിരുന്നു.അപകട സമയത്ത് പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. പിന്നീട് ഇതുവഴിയെത്തിയ കൊറിയര്‍ ഡെലിവറി ജീവനക്കാരനാണ് ഷിനോയി അപകടത്തില്‍പ്പെട്ടു കിടക്കുന്നത് കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഷിനോയിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നീലേശ്വരം പൊലീസ് കേസെടുത്തു. സഹോദരി: മെഹ്ന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page