എസ്എസ് എഫ് പുത്തിഗെ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

കാസർകോട്: എസ് എസ് എഫ് പുത്തിഗെ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവിൽ നിരവധി പ്രതിഭകൾ പങ്കെടുത്തു.

ഷെരീഫ് സഅദി പ്രാർത്ഥന നടത്തി.സെക്ടർ ജനറൽ സെക്രട്ടറി അബ്ദുൽ മുമിത്ത് അഹ്സനി സ്വാഗതം പറഞ്ഞു.സെക്ടർ പ്രസിഡന്റ് ഉമർ ഹിമമി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. യുവതലമുറയുടെ സർഗാത്മക കഴിവുകൾ സമൂഹ നിർമാണത്തിന് ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
റഹീസ് മുഈ, പഞ്ചായത്ത് മെമ്പർ കേശവൻ, നസീർ സാഖഫി ,രിഫായി ഹിഷാമ കുമ്പള , ഖാദർ സഖാഫി മൊഗ്രാൽ, ബഷീർ പുളിക്കൂർ, സി. എൻ. ആരിഫ് സംസാരിച്ചു

659 പോയിന്റ് നേടി മദീന മഖ്ദൂം യൂണിറ്റ് ജേതാക്കളായി.618 പോയിന്റുമായി രിഫായി നഗർ യൂണിറ്റ് രണ്ടാം സ്ഥാനവും 410 പോയിന്റ് നേടി കട്ടത്തടുക്ക യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഷെരീഫ് ഹിഷാമി നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page