വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്

കോട്ടയം: വീട്ടമ്മയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെയാണ് അപകടം. കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടില്‍ സി.ഡി.റോസി (70)നാണു പരിക്കേറ്റത്.

സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ റോസ്, അതേ ബസിനു മുന്നിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം. യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതോടെ റോസ് ബസിനടിയില്‍ പെടുകയായിരുന്നു. ഇടതു വശത്തെ ചക്രം റോസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

അപകടത്തിന് പിന്നാലെ യാത്രക്കാരും, പൊലീസും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വയറിനും, മുഖത്തുമാണ് പരിക്കേറ്റത്. റോസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page