ടേക്ക് ഓഫിനിടെ ചിറകില്‍ തീപടര്‍ന്നു; 280 യാത്രക്കാരുമായി അബുദാബിയിലേക്ക് പുറപ്പെടാനൊരുങ്ങിയ എത്തിഹാദ് വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിവച്ചു

ചെന്നൈ: ചിറകില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് അബുദാബിയിലേക്ക് പുറപ്പെടാനൊരുങ്ങിയ എത്തിഹാദ് വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിവച്ചു. ചൊവ്വാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. 280 യാത്രക്കാരുമായി പുറപ്പെട്ട ഇ.വൈ 0343 എന്ന വിമാനത്തിന്റെ ഇടത് ചിറകില്‍ ടേക്ക് ഓഫിനൊരുങ്ങുന്നതിനിടെ തീപിടിക്കുകയായിരുന്നു. പിന്നാലെ വിമാനം ടേക്ക് ഓഫ് ഉപേക്ഷിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗം ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനയാത്ര നിര്‍ത്തിവച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page