ചെറുവത്തൂർ, മട്ടലായി ദേശീയപാതയിലെ വിള്ളൽ : ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

കാസർകോട്: ചെറുവത്തൂർ ,മട്ടലായി ദേശീയപാതയിലെ വിള്ളൽ സംബന്ധിച്ച് അടിയന്തര പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു.

സ്ഥലപരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകുന്നതിന് അന്വേഷണ സംഘത്തെ നിയോഗിച്ചും കളക്ടർ ഉത്തരവായി. കാഞ്ഞങ്ങാട് ആർഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധന നടത്തുക. റവന്യു ഡിവിഷണൽ ഓഫീസർ കൺവീനറും തഹസിൽദാർ , പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ,ആർ ടി ഒ , ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, സോയിൽ കൺസർവേറ്റർ,ജിയോളജിസ്റ്റ്,ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ, ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി എന്നിവർ അംഗങ്ങളുമായ സമിതിയാണ് അന്വേഷണം നടത്തുകയെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ദേശീയ പാതയിൽ 50 മീറ്റർ നീളത്തിൽ വിള്ളൽ കാണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page