കൊച്ചി: പ്രായപൂര്‍ത്തിയാകാത്തയാള്‍ ഓടിച്ച കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ കാസര്‍കോട് സ്വദേശിനി മരിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ടയില്‍ താമസക്കാരിയായ പരേതനായ മുഹമ്മദിന്റെ മകള്‍ ഇഷാന ഇസ്മത്ത് (22) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ സുഹൃത്തും കാസര്‍കോട് സ്വദേശിയുമായ സര്‍ഫാത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ അങ്കമാലി, അത്താണി എയര്‍പോര്‍ട്ട് വിഐപി റോഡ്, പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം. അമിതവേഗത്തില്‍ എത്തിയ സിഫ്റ്റ് കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ബൈക്കിന്റെ പിന്‍സീറ്റ് യാത്രക്കാരി ആയിരുന്നു ഇഷാന ഇസ്മത്ത്. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു അന്വേഷിക്കുന്നു. മൃതദേഹം അങ്കമാലി എല്‍ എഫ് ആശുപത്രി മോര്‍ച്ചറിയില്‍.







