കാസര്‍കോട്: വടക്കന്‍ മലബാറിലെ ആരോഗ്യ രംഗത്ത് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലിവര്‍ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ജീവിതശൈലി മാറ്റങ്ങള്‍ മൂലം വര്‍ധിച്ചുവരുന്ന കരള്‍ രോഗങ്ങള്‍ കണക്കിലെടുത്ത്, രോഗികള്‍ക്ക് ശാസ്ത്രീയവും കൃത്യതയാര്‍ന്നതുമായ ചികിത്സ ലഭ്യമാക്കുക എന്ന ബൃഹത്തായ ലക്ഷ്യമാണ് ഈ ക്ലിനിക്കിന് പിന്നിലുള്ളത്. ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യയും മാനുഷികമായ പരിഗണനയും ഒത്തുചേരുന്ന ഒരു ചികിത്സാ സംസ്‌കാരമാണ് ലിവര്‍ ക്ലിനിക്കിലൂടെ വിഭാവനം ചെയ്യുന്നത്. അതോടൊപ്പം ദൂരദേശങ്ങളില്‍ പോകാതെ തന്നെ ലോകോത്തര നിലവാരത്തിലുള്ള കരള്‍ രോഗ ചികിത്സ
സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ്പ്രാഥമിക ലക്ഷ്യം-സുധീര്‍ ബാസുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗ്യാസ്‌ട്രോഎന്റോളജി മേധാവി ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തില്‍ വിദഗ്ദരായ മെഡിക്കല്‍ സംഘമാണ് ലിവര്‍ ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുന്നത്.

ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഹെപ്പറ്റോളജി വിഭാഗങ്ങളില്‍ ലഭ്യമായ ഏറ്റവും പുതിയ ചികിത്സാ രീതികളാണ് ക്ലിനിക്കില്‍
ഒരുക്കിയിരിക്കുന്നത്. രോഗീസൗഹൃദമായ അന്തരീക്ഷവും ഏറ്റവും മികച്ച മെഡിക്കല്‍
ഗുണനിലവാരവും ഉറപ്പാക്കാനുള്ള ആശുപത്രിയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ക്ലിനിക്ക്സ ജ്ജമാക്കിയിരിക്കുന്നതെന്നു മെഡിക്കല്‍ ഡയറക്ടര്‍ സൂരജ്.കെ, ഗ്യാസ്‌ട്രോഎന്റോളജി മേധാവി ഡോ. മാത്യു ജേക്കബ്, ഡോ. കിരണ്‍, ഉമേഷ് രവവങ്കര്‍, ഡോ.അരുണ്‍ ആര്‍.എം, ഡോ. ജെസില്‍ എസ്.എ തുടങ്ങിയവര്‍ വാര്‍ത്തറസമ്മേളനത്തില്‍ അറിയിച്ചു.






