കത്തിയുമായി ഭാര്യാവീട്ടിലെത്തി അക്രമം; യുവാവിനെതിരെ കേസ്

കാസര്‍കോട്: മദ്യലഹരിയില്‍ കത്തിയുമായി ഭാര്യാവീട്ടിലെത്തി അക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അജാനൂര്‍, അടോട്ടെ പി സരിത (46)യുടെ പരാതിയില്‍ ഭര്‍ത്താവ് പി പി വിനോദിനെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തത്.
ശനിയാഴ്ച രാവിലെ 8.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ കത്തിയുമായി പരാതിക്കാരിയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ജനല്‍ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. 5000 രൂപയുടെ നഷ്ടം ഉണ്ടായതായി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page