തിരുവനന്തപുരം: ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറില്‍ ബൈക്ക് ഇടിച്ച് 18 കാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ എം സി റോഡില്‍ നടന്ന അപകടത്തില്‍ കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി സുബിന്‍ (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാര്‍ത്ഥിന് പരിക്കേറ്റു. സിദ്ധാര്‍ത്ഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിന് പിന്നിലായിരുന്നു സുബിന്‍ യാത്ര ചെയ്തിരുന്നത്.
വെഞ്ഞാറമൂട് ഭാഗത്ത് നിന്നു വന്ന ബൈക്ക് എതിര്‍ ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ സുബിനെ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാമനപുരത്ത് നിന്നു ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരായിരുന്നു കാറിലുണ്ടായിരുന്നത്.







