കാസര്‍കോട്: സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അമ്പലത്തറ, പറക്കളായി വലിയടുക്കത്തെ പി കുഞ്ഞമ്പുവിന്റെ ഭാര്യ ശോഭ (48)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഭര്‍തൃ സഹോദരന്റെ അനുജന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ തിങ്കളാഴ്ച ഇരിയ ലാലൂരില്‍ ആയിരുന്നു അപകടം ഉണ്ടായത്.
മക്കാക്കോടന്‍ കണ്ണന്‍- മൂളന്‍ വീട്ടില്‍ നാരായണി ദമ്പതികളുടെ മകളാണ് ശോഭ. മക്കള്‍: ശരത് (ഗള്‍ഫ്), ശരണ്യ. മരുമകന്‍: അനൂപ് (പരിയാരം). സഹോദരങ്ങള്‍: ശ്യാമള, ബാബു, ഉഷ.






