അല്‍പനു ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിക്കും കുട പിടിക്കും; കുഴല്‍ നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസര്‍കോട്: അല്‍പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ധരാത്രിക്കും കുട പിടിക്കുമെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി .മാത്യു കുഴല്‍നാടന്‍ മുസ്ലീം ലീഗിനെതിരെ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടീംയു ഡി എഫ് ആണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരായിരിക്കണമെന്നത് സംബന്ധിച്ച് അഭിപ്രായം ലീഗിന് അവകാശം ഉണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ സി വേണു ഗോപാലിനും വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും അവകാശ വാദം ഉന്നയിക്കാം. ആത്യന്തിക തീരുമാനമെടുക്കാനുള്ള അധികാരം കോണ്‍ഗ്രസ് ഹൈക്കമാന്റിനാണ്- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ നടത്തുന്ന പ്രകടനങ്ങള്‍ അവസാനിപ്പിക്കണം. ഇപ്പോള്‍ കാണുന്നത് വിഭാഗീയതുടെ കളിയാണ്. ആരും തീക്കൊള്ളികൊണ്ട് തല ചൊറിയണ്ട. പരിധി വിട്ടുള്ള ഒരു പ്രതിഷേധവും വേണ്ട. അത് അംഗീകരിക്കാന്‍ കഴിയില്ല- ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page