ഹോട്ടലില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: ബെംഗളൂരു നാഗരഭാവിയിലെ ഹോട്ടലില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ജീവനക്കാര്‍ കനത്ത പുക ശ്വസിച്ച് അവശനിലയിലാവുകയായിരുന്നുവെന്നാണ് വിവരം. ഇവരെ ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് ഒരു ജീവനക്കാരന്‍ മരിച്ചത്. മറ്റ് നാലുപേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ആണ് മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ജീവനക്കാരെ ആശുപത്രിയിലെത്തിച്ചത്. ഭീമ, ശിവാനന്ദ, സതീഷ്, രാജ്കുമാര്‍ എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ അമിതമായി പുക ശ്വസിച്ച രാജ്കുമാര്‍(45) ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page