ഇരിയയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു; തേപ്പ് തൊഴിലാളി മരിച്ചു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മൂന്നാംമൈല്‍, പൂതങ്ങാനം, വട്ടക്കയം വീട്ടില്‍ നാരായണന്റെ മകന്‍ രാഘവന്‍(49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിലെ ഇരിയ, ബംഗ്ലാവിനു സമീപത്താണ് അപകടം ഉണ്ടായത് . രാഘവൻ സഞ്ചരിച്ചിരുന്ന ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. തേപ്പ് തൊഴിലാളിയായ രാഘവന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page