തൊട്ടിലില്‍ കിടന്നിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു

ബെംഗളൂരു: തൊട്ടിലില്‍ കിടന്നിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു. ശനിയാഴ്ച രാവിലെ കര്‍ണാടകയിലെ ബീദര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. സംഭവ സമയത്ത് കുഞ്ഞിന്റെ മാതാപിതാക്കള്‍ വീടിന് വെളിയിലായിരുന്നു. ഇവര്‍ പുറത്തെ വാതില്‍ അടച്ചിരുന്നില്ല. നായ അകത്തുകയറി കുഞ്ഞിനെ കടിച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. കുഞ്ഞിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായ കടിച്ച പാടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ
കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page