കാസര്‍കോട്: കുമ്പള, നാരായണ മംഗലത്തു നിന്നു യുവതിയെ കാണാതായതായി പരാതി. ശശിധരന്റെ ഭാര്യ (38)യെ ആണ് കാണാതായത്. വെള്ളിയാഴ്ച്ച രാത്രി 11 മണിക്കും 11.30മണിക്കും ഇടയിലാണ് വീട്ടില്‍ നിന്നു കാണാതായതെന്നു ഭര്‍ത്താവ് കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. കാസര്‍കോട്, ചെന്നിക്കര സ്വദേശിയായ പ്രമോദ് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







