കൊല്ലം: പാലരുവി എക്‌സ്പ്രസില്‍ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലം സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പുലര്‍ച്ചെ നടന്ന സംഭവത്തില്‍ കൊല്ലം അയത്തില്‍ സ്വദേശി സാനിഷ്(40) ആണ് പിടിയിലായത്. തമിഴ് നാട് സ്വദേശികളായ മുത്തച്ഛനും ആറുവയസ്സുകാരിയും തീര്‍ത്ഥാടനത്തിനായി കേരളത്തില്‍ എത്തിയതായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് സംഭവം.
മുത്തച്ഛനൊപ്പം ട്രെയിനില്‍ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ടുപോയി ആളൊഴിഞ്ഞ മറ്റൊരു കമ്പാര്‍ട്‌മെന്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇത് കാണാനിടയായ മറ്റൊരു യാത്രക്കാരി ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി പ്രതിയെ അറസ്റ്റുചെയ്തു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.







