കാലിക്കടവില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ചു; മുന്‍ പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു

കാസര്‍കോട്: കാലിക്കടവ്, പെട്രോള്‍ പമ്പിന് സമീപത്ത്‌ ഉണ്ടായ വാഹനാപകടത്തില്‍ റിട്ട.പഞ്ചായത്ത് ജീവനക്കാരന്‍ മരിച്ചു. ചൂരിക്കൊവ്വലിലെ പിവി കൃഷ്ണന്‍ (65) ആണ് മരിച്ചത്. ചൂരിക്കൊവ്വലില്‍ നിന്നു സ്‌കൂട്ടറില്‍ വരികയായിരുന്നു കൃഷ്ണന്‍. ദേശീയ പാതയിലെ പെട്രോള്‍ പമ്പിനു സമീപത്ത് എത്തിയപ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മുന്‍ പിലിക്കോട് പഞ്ചായത്ത് അംഗം പ്രസന്നയുടെ ഭര്‍ത്താവാണ് കൃഷ്ണന്‍. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്‌.

ഭാര്യ: പിവി പ്രസന്ന. മക്കള്‍: പിവി പ്രിയ (മാനേജര്‍, കൊടക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക്), പിവി പ്രകാശന്‍, പിവി പ്രിയേഷ് (ആയുര്‍വേദ തെറാപ്പിസ്റ്റ്). മരുമക്കള്‍: പുഷ്പരാജന്‍, അപര്‍ണ്ണ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page