പഴയങ്ങാടിയിൽ വൻ മയക്കുമരുന്നു വേട്ട; 133 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റില്‍ , കാർ കസ്റ്റഡിയിൽ

പയ്യന്നൂര്‍: പഴയങ്ങാടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 133.430 ഗ്രാം എംഡി എം എയും 1,24300 രൂപയുമായി യുവാവ് അറസ്റ്റില്‍. പുതിയങ്ങാടി ശാദുലി പള്ളിക്ക് സമീപത്തെ ചൂരിക്കോട് ഹൗസില്‍ സി എച്ച് ശിഹാബി (39) നെയാണ് പഴയങ്ങാടി പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ ശാദുലിയുടെ വീട്ടിലെത്തിയത്. വീട്ടിലും കാറിലും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും പണവും പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page