സൈലന്‍സറില്‍ നിന്നു തീയും പുകയും; കാര്‍ പെട്രോള്‍ പമ്പിലൂടെയും റോഡിലൂടെയും മനഃപൂര്‍വ്വം ഓടിച്ച് വീഡിയോ ചിത്രീകരണം; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഹോണ്ട കാറിന്റെ സൈലന്‍സറില്‍ കൃത്രിമത്വം കാണിച്ച് തീയും പുകയും ഉണ്ടാക്കി നിയമവിരുദ്ധമായി ഓടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. മീഞ്ച, കൗച്ചില, ചാര്‍ളെയിലെ അഹമ്മദ് ബിലാല്‍ (19), ബംബ്രാണയിലെ ഹസൈനാര്‍(22)എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. കാര്‍ കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉപ്പളയിലാണ് സംഭവം. അമിത ശബ്ദത്തില്‍ ഓടിയ കാറിന്റെ സൈലന്‍സറില്‍ നിന്നു തീയും പുകയും തുപ്പുന്നതും കാര്‍ പെട്രോള്‍ പമ്പിലടക്കം ഓടുന്നതുമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചതോടെയാണ് വിവരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ രണ്ടു ഭാഗങ്ങളിലും നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തി. വിശദമായ അന്വേഷണത്തിലാണ് കാറുമായി രണ്ടുപേരെയും പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page