പാചകവാതക വില വര്‍ധന; ഹെഡ്‌പോസ്‌റ്റോഫീസിനു മുന്നില്‍ അടുപ്പുകൂട്ടി സമരം

കാസര്‍കോട്: പാചകവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കാറ്ററിംഗ് അസോസിയേഷന്‍ (എകെസിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ് പോസ്‌റ്റോഫീസിനു മുന്നില്‍ അടുപ്പുകൂട്ടി സമരം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം പി ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രമേശന്‍ പാവൂര്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി സിദ്ദിഖ് ബെസ്റ്റ്, സംസ്ഥാന കമ്മിറ്റി അംഗം പി. മൂസ, സംസ്ഥാന സെക്രട്ടറി നാരായണ പൂജാരി, ഖലീല്‍ കുമ്പള, മനോജ് മടിക്കൈ, അഷ്‌റഫ് എംഎസ് കമലാസനന്‍, ബിപി ബഷീര്‍, ജിബിന്‍ വെള്ളരിക്കുണ്ട്, നൗഷാദ്, കബീര്‍, നൗറ, ആഷി, ഹനീഫ്, ജില്ലാ ട്രഷറര്‍ ആല്‍ബിന്‍ സ്റ്റീഫന്‍ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page