കളിക്കുന്നതിനിടയില്‍ പന്ത് കിണറ്റില്‍ വീണു; എടുക്കാന്‍ ഇറങ്ങുന്നതിനിടയില്‍ തെന്നിവീണ് 14കാരന് ദാരുണാന്ത്യം

പയ്യന്നൂര്‍: കളിച്ചു കൊണ്ടിരിക്കെ കിണറില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങവെ കാല്‍ തെന്നി വീണ് വിദ്യാര്‍ത്ഥി മരിച്ചു. ശ്രീകണ്ഠാപുരം, കൊയ്യം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് (14) ആണ് മരിച്ചത്. പത്താം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഒരുക്കത്തിലായിരുന്നു. കൊയ്യം മര്‍ക്കസില്‍ താമസിച്ചായിരുന്നു പഠനം നടത്തിയിരുന്നത്.
വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം മര്‍ക്കസിനു സമീപത്ത് പന്ത് കളിക്കുകയായിരുന്നു. ഇതിനിടയിലാണ് പന്ത് കിണറ്റില്‍ വീണത്. പന്തെടുക്കാന്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍ തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ആള്‍ക്കാര്‍ ഓടിയെത്തി മുഹമ്മദിനെ പുറത്തെടുത്തുവെങ്കിലും രക്ഷിക്കാനായില്ല.
കാട്ടാമ്പള്ളിയിലെ ഷമീര്‍ അഷ്‌റഫിയുടെയും വളക്കൈ മദ്രസക്കടുത്തു താമസിക്കുന്ന ഫാത്തിമയുടെയും മകനാണ് മുഹമ്മദ്. സഹോദരങ്ങള്‍: ഷംവീല്‍, ഷാര്‍വ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page