വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 24 കാരി മരിച്ചു; ഭര്‍ത്താവ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 കാരി മരിച്ചു, ഭര്‍ത്താവ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ആശിഖിനേയും പരിക്കേറ്റ മറ്റുള്ളവരേയും ആശുപത്രിയിലേക്ക് മാറ്റി. ഫുട് പാത്തിലൂടെ നടന്നുപോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം നഷ്ടമായ ഇന്നോവ ക്രിസ്റ്റ വാഹനം ഫുട് പാത്തിലൂടെ നടന്നുപോകുകയായിരുന്നവരെയാണ് ആദ്യം ഇടിച്ചതെന്നാണ് അറിയുന്നത്. പിന്നാലെ മറ്റ് മൂന്നു കാറുകളിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷിക ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇന്നോവ ക്രിസ്റ്റയിലെ ഡ്രൈവര്‍ക്കോ മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ക്കോ കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page