കാസർകോട്: ആശുപത്രിയിലേക്കു പോകുന്നുവെന്നു പറഞ്ഞ് വീട്ടിൽ നിന്നു ഇറങ്ങിയ യുവതിയെ കാണാതായി. ചീമേനി അത്തൂട്ടി, കുമ്പളം തടത്തിൽ ഷിഹാബുദ്ദീന്റെ ഭാര്യ റിസ്വാന (26)യെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടിൽ നിന്നു ഇറങ്ങിയത്. ഭർത്താവ് നൽകിയ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






