കാര്‍ സ്‌കൂട്ടറിലിടിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

തിരുവനന്തപുരം: കാര്‍ സ്‌കൂട്ടറിലിടിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്ലിയൂര്‍ പെരിങ്ങമ്മല സാഫല്യത്തില്‍ എസ്. മധു(47) ആണ് മരിച്ചത്. വഴുതക്കാട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവല്‍ ഓഫീസറും ആയിരുന്നു. വിഴിഞ്ഞം ഭാഗത്ത് നിന്നു ബാലരാമപുരം ഭാഗത്തേക്ക് പോയ കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മധുവിന്റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റു. ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സഹകരണ വകുപ്പില്‍ ജോലി ചെയ്യുന്ന സൗമ്യയാണ് മധുവിന്റെ ഭാര്യ. മകള്‍: സാഫല്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page