10 വയസ്സുകാരിയായ മകള്‍ക്കും സഹോദരിക്കും നേരെ ലൈംഗികാതിക്രമം; ലിവ്-ഇന്‍ പങ്കാളിയെ വെടിവച്ചുകൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ലക്‌നൗ: 10 വയസ്സുകാരിയായ മകള്‍ക്കും സഹോദരിക്കും നേരെ ലൈംഗികാതിക്രമം നടത്തിയ ലിവ്-ഇന്‍ പങ്കാളിയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. യുവതിയുടെ ലിവ് ഇന്‍ പങ്കാളിയായ അനുജ് കുമാറെന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശോഭാ റാണി എന്ന യുവതിയെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. വര്‍ഷങ്ങളോളം തുടര്‍ന്ന ശാരീരിക പീഡനം, ലൈംഗികാതിക്രമം, പണം അപഹരിക്കല്‍ എന്നിവയില്‍ സഹികെട്ടാണ് താന്‍ കാമുകനെ കൊലപ്പെടുത്തിയതെന്ന് ശോഭ പൊലീസിനോട് പറഞ്ഞു.

ഏപ്രില്‍ 29 ന് രാവിലെയാണ് ജുലാഹാപൂര്‍ ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് അനുജ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ ശോഭാറാണിയാണെന്ന് കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2011 ല്‍ ആണ് സത്യേന്ദ്ര എന്നയാളെ ശോഭ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2023-ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. തുടര്‍ന്ന് 2024-ല്‍ അനുജ് കുമാറിനെ കണ്ടുമുട്ടുകയും ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നാലെ അനുജ് തന്നെ ശാരീരികമായും ലൈംഗികമായും ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയെന്ന് ശോഭ ആരോപിച്ചു. തന്റെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നത് പതിവായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ മര്‍ദ്ദിക്കുന്നതും പതിവാണ്. ഇതിനെല്ലാം പുറമെയാണ് തന്റെ 10 വയസ്സുള്ള മകളോടും ഇളയ സഹോദരിയോടും അയാള്‍ ക്രൂരത കാട്ടിയത്. ഈ കേസില്‍ അനുജ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഇതെല്ലാം ശോഭയ്ക്ക് അനുജിനോടുള്ള ശത്രുത കൂട്ടി.

ഏപ്രില്‍ 28-ന് രാത്രി അനുജ് ശോഭയെ ഒരു കഫേയിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് അയാള്‍ അവളെ ആക്രമിച്ച് ബലാത്സംഗം ചെയ്തു. ഇതോടെ ശോഭയുടെ മനസ്സില്‍ അനുജിനെ കൊല്ലണം എന്ന ആവശ്യം ശക്തമായി. ആദ്യം സ്വയം മരിക്കാനായിരുന്നു അവള്‍ തീരുമാനിച്ചത്. പിന്നീട് മകളുടെ സുരക്ഷയെ ഭയന്ന്, അനുജിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി അനുജിന്റെ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് പിടിച്ചെടുത്ത് അവന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ശോഭ പൊലീസിനോട് സമ്മതിച്ചു. വെടിവെക്കാനുപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page