വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ചെന്നൈ: വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍ പുറത്തേക്ക് ചാടി. ചെന്നൈ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ഷാര്‍ജ-ചെന്നൈ എയര്‍ അറേബ്യ വിമാനം ലാന്‍ഡ് ചെയ്ത ഉടനെയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുതുക്കോട്ട സ്വദേശിയായ 34കാരനാണ് വിമാനത്തില്‍ നിന്ന് ചാടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേ താല്‍ക്കാലികമായി അടച്ചു. ഇതേതുടര്‍ന്ന് ഒന്നിലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തില്‍ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം യാത്രക്കാരന് ഛര്‍ദ്ദിക്കാന്‍ തോന്നിയതിനാലാണ് അദ്ദേഹം പുറത്തുചാടിയതെന്നും വിമാനത്തിനകത്തുവച്ച് രണ്ടുതവണ ചര്‍ദ്ദിച്ചിരുന്നുവെന്നും സഹയാത്രക്കാര്‍ പറഞ്ഞു. സംഭവ സമയത്ത് 231 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. ലാന്‍ഡിങ് നടന്ന് ഒരു മിനിറ്റിന് ശേഷമാണ് സംഭവം. ഉടന്‍തന്നെ പൈലറ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സി.ഐ.എസ്.എഫ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിന് അടുത്തേക്ക് പാഞ്ഞെത്തി യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page