ലോക തൊഴിലാളി ദിനം: കാസര്‍കോട്ടും ആഘോഷം

കാസര്‍കോട്: ലോക തൊഴിലാളി ദിനം സര്‍വദേശത്തൊഴിലാളികള്‍ ഇന്ന് ആഘോഷിക്കുന്നു. എട്ടുമണിക്കൂര്‍ ജോലിയും എട്ടുമണിക്കൂര്‍ വിനോദവും എട്ടുമണിക്കൂര്‍ വിശ്രമവും ഉറപ്പാക്കാന്‍ നടത്തിയ ഐതിഹാസിക സമരത്തിന്റെ വിജയം അനുസ്മരിച്ചുകൊണ്ടാണ് മെയ്ദിനാചരണം. രാജ്യത്തു ദേശീയ- പ്രാദേശിക -ജില്ലാ തലങ്ങളില്‍ തൊഴിലാളി സംഘടനകള്‍ ദിനാചരണത്തോടനുബന്ധിച്ചു റാലിയും പൊതുയോഗങ്ങളും നടത്തി.
കാസര്‍കോട്ട് നടന്ന സംയുക്ത ട്രേഡ് യൂണിയന്‍ പരിപാടി സി ഐ ടി യു ജില്ലാ ജന. സെക്രട്ടറി പി മണി മോഹന്‍ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി നേതാവ് മധുസൂദനന്‍ നമ്പ്യാര്‍ ആധ്യക്ഷത വഹിച്ചു. ബിജു ഉണ്ണിത്താന്‍, രാഘവന്‍, സുരേഷ് ബാബു, പ്രകാശന്‍, സുനില്‍കുമാര്‍ കരിച്ചേരി, കെ മണികണ്ഠന്‍, സുജിത്ത് പി വി, സി വി കൃഷ്ണന്‍, കെ നാരായണന്‍, സി ശാന്തകുമാരി, പി ശിവപ്രസാദ്, അനുരാജ് എം, അബ്ദുള്‍ റഹ്‌മാന്‍, എ നാരായണന്‍, പി ജാനകി, പി വി കുഞ്ഞമ്പു, പി വി കുഞ്ഞമ്പു, സി വി കൃഷ്ണന്‍, അനുരാജ്, കെ രവീന്ദ്രന്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page