പത്തുവയസ്സുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യാ ശ്രമം; പ്രതി പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: പത്തുവയസുകാരിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമത്തിനും പോക്‌സോ വകുപ്പു പ്രകാരവും അറസ്റ്റിലായ 28 കാരനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനാണ് പ്രതി. പെണ്‍കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്താണ് ഇയാൾ . ഇതിന്റെ പേരിൽ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ട്. ഈ സമയങ്ങളില്‍ യുവാവിന്റെ ഭാഗത്തു നിന്നും ഉണ്ടായ ചില നടപടികളെ പിതാവ് ചോദ്യം ചെയ്തിരുന്നതായി പറയുന്നു. ഈ സംഭവത്തോടെയാണ് പെണ്‍കുട്ടിയെ ഫിനോയില്‍ കുടിപ്പിച്ച ശേഷം യുവാവും ഫിനോയില്‍ കുടിച്ച് ആത്മത്യയ്ക്കു ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അകത്തേയ്ക്ക് നേരിയ തോതിലേ ഫിനോയില്‍ എത്തിയിരുന്നുള്ളൂ. അതിനാല്‍ അപകടാവസ്ഥ ഉണ്ടായില്ല. എന്നാല്‍ യുവാവ് ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ഡിസ്ചാര്‍ജ്ജായതിനു പിന്നാലെയാണ് പ്രതിയെ ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പി അനൂപ് കൃഷ്ണ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page